മസ്കത്ത്: വ്രതവിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുകയാണ് കണ്ണൂര്‍ സ്വദേശികളായ മധുവും ഉണ്ണികൃഷ്ണനും. കഴിഞ്ഞ മൂന്നുവര്‍ഷമായി നോമ്പെടുക്കുന്ന ഇരുവരും സൊഹാറിലെയും ഫലജിലെയും കെ.എം.സി.സി ഇഫ്താര്‍ വേദികളില്‍ സജീവസാന്നിധ്യമാണ്. കഠിനമായ വേനല്‍ചൂടിലും നോമ്പെടുക്കാനുള്ള ആവേശത്തിന് ഒരു കുറവുമില്ളെന്ന് മധു പറയുന്നു. ആദ്യ വര്‍ഷം നോമ്പ് ഇത്തിരി കഠിനമായിരുന്നു.
തൊട്ടടുത്ത വര്‍ഷവും ഈ വര്‍ഷവും ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. നോമ്പിന്‍െറ മാധുര്യം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ളെന്ന് സൊഹാറിലെ അബൂ മുര്‍ത്താ കമ്പനിയില്‍ ജീവനക്കാരനായ ഉണ്ണികൃഷ്ണന്‍ പറയുന്നു. നോമ്പെടുക്കാന്‍ തുടങ്ങിയതോടെ ആത്മനിര്‍വൃതി ലഭിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിര്‍മ കൈവരുന്നതിനൊപ്പം സഹജീവികളോട് കാരുണ്യം കാണിക്കാനും നോമ്പ് പ്രാപ്തമാക്കുന്നതായി ഉണ്ണി പറയുന്നു. നോമ്പെടുത്ത ആദ്യവര്‍ഷം അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. സ്ഥാപനത്തിന്‍െറ എം.ഡി മുസ്തഫ, ഉടമ കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് എന്നിവരും ഉണ്ണികൃഷ്ണന് നിറഞ്ഞ പിന്തുണയുമായി ഉണ്ട്.
ഏവരുടെയും ദു$ഖവും വിശപ്പും വേദനയും അടുത്തറിയാനുള്ള വഴിയാണ് വ്രതാനുഷ്ഠാനമെന്ന് ഇരുവരും പറയുന്നു. നോമ്പെടുക്കുന്നതിനൊപ്പം ഇഫ്താറില്‍ സഹായിക്കാനും ഇവര്‍ സമയം കണ്ടത്തൊറുണ്ട്. നോമ്പ് മുപ്പതും പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.