മസ്കത്ത്: ആഹ്ളാദപ്പൂത്തിരിയുമായി ഒമാനിലും ഇന്ന് ചെറിയ പെരുന്നാള്‍. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും കേരളത്തിനുമൊപ്പമാണ് ഒമാനും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനില്‍ 29 വ്രതദിനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇന്ന് ഈദ്ഗാഹുകളിലേക്കും മസ്ജിദുകളിലേക്കും പുറപ്പെടുന്നത്. ഇതോടെ, കഴിഞ്ഞ 29 ദിനരാത്രങ്ങളിലെ വിശ്വാസികളുടെ വസന്തോത്സവത്തിന് പരിസമാപ്തിയായി. കഴിഞ്ഞ ദിവസങ്ങളിലെ പൈദാഹം നിറഞ്ഞ ഇരവുകളിലൂടെയും പ്രര്‍ഥനകള്‍ നിറഞ്ഞ രാവുകളിലൂടെയുമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരത്തിനത്തെുന്നത്. പകലന്തിയോളം വിശപ്പും ദാഹവും സഹിച്ചും രാവറ്റം വരെ പ്രാര്‍ഥനകള്‍ നടത്തിയും ആര്‍ജിച്ച നിറമനസ്സാണ് വിശ്വാസികള്‍ക്ക് ഇന്ന്. കടും ചൂട് സഹിച്ച് നേടിയ വ്രതശക്തി ഹൃദയത്തില്‍ അള്ളിപ്പിടിച്ച ക്ളാവുകള്‍ കഴുകി സ്ഫടിക സമാനമാക്കുന്നതായിരുന്നു. ഐതിഹാസികവും അനുപമവുമായ ബദ്റും പ്രത്യാശയുടെ ലൈലതുല്‍ ഖദ്റും കടന്നാണ് വിശ്വാസികളത്തെുന്നത്.
വര്‍ഷത്തിലെ ദൈര്‍ഘ്യമേറിയ പകലും കത്തുന്ന ഉഷ്ണകാല ചൂടും കടന്നാണ് ഇന്ന് വിശ്വാസികള്‍ പെരുന്നാള്‍ മുസല്ലകളിലത്തെുന്നത്. കഠിനദാഹത്തിലും ഒരിറ്റു വെള്ളം കുടിക്കാതെയാണ് 29 പകലുകള്‍ ഇവര്‍ കഴിച്ചത്. അതിനാല്‍, ഗള്‍ഫിലെ പെരുന്നാളാഘോഷത്തിന് മധുരം കൂടും. കടുംചൂടിലും തളരാതെ വിശ്വാസശക്തികൊണ്ട് നോമ്പെടുത്തവരാണ് ഗള്‍ഫിലുള്ളവര്‍. മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും ഇവര്‍ക്കായി ഇഫ്താറുകളുമുണ്ടായിരുന്നു. വിശ്വാസികളെ സ്വീകരിക്കാന്‍ മസ്ജിദുകളും ഈദ്ഗാഹുകളും ഒരുങ്ങി. വിവിധ സ്ഥലങ്ങളില്‍ വിദേശികളും സ്വദേശികളും ഈദ് ഗാഹ് ഒരുക്കുന്നുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികളും ഈദ് ഗാഹ് ഒരുക്കുന്നുണ്ട്. വിവിധ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഈദ്ഗാഹുകളുമുണ്ട്. മലയാളി ഈദ്ഗാഹുകളില്‍ ചിലതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖരും നേതൃത്വത്തിനത്തെുന്നുണ്ട്. ചൂട് കൂടുതലായതിനല്‍ പെരുന്നാള്‍ നമസ്കാരം നേരത്തേ നിര്‍വഹിക്കും.
ഒരുമാസത്തെ ആത്മപരിശീലനം നേടിത്തന്ന ആത്മീയശോഭ കെടാതെസൂക്ഷിക്കണമെന്ന് ഇമാമുമാര്‍ ഉദ്ബോധനം ചെയ്യും. റമദാനിന്‍െറ കരുത്ത് വരുംനാളുകളില്‍ പാഥേയമാവണമെന്നും അവര്‍ ആവശ്യപ്പെടും. മലയാളി കുടുംബങ്ങള്‍ അധികവും നാട്ടില്‍പോയതും കടുത്ത ചൂടും ആഘോഷങ്ങള്‍ക്ക് ശക്തികുറക്കും. ഈദ് ഗാഹുകളിലും മറ്റ് ആഘോഷ ഇടങ്ങളിലും ഈ കുറവ് ദൃശ്യമാവും. അഞ്ചുദിവസം പൊതു അവധിയുണ്ടെങ്കിലും പാര്‍ക്കുകളിലും മറ്റു വിനോദകേന്ദ്രങ്ങളിലും പെരുന്നാള്‍ തിരക്ക് കുറയും. കടുത്ത ചൂട് കാരണം സംഘടനകളും മറ്റും സംഘടിപ്പിക്കുന്ന പെരുന്നാള്‍ ആഘോഷപരിപാടികളും സ്റ്റേജ് പരിപാടികളും വിരളമാവും. ഇത്തരം ആഘോഷങ്ങള്‍ തന്നെ ഇന്‍ഡോര്‍ പരിപാടികളില്‍ ഒതുങ്ങും.
സുഹൃദ്വലയങ്ങള്‍ വീടുകളിലും താമസ ഇടങ്ങളിലും ഒത്തുകൂടി പെരുന്നാള്‍ ആഘോഷിക്കും. സലാലയില്‍ അനുകൂല കാലാവസ്ഥയായതിനാല്‍ നിരവധി പേര്‍ സലാലയിലായിരിക്കും അവധി ആഘോഷിക്കുന്നത്. സൂഖുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും അവസാനവട്ട ഷോപ്പിങ് തിരക്കിലായിരുന്നു സ്വദേശികളും വിദേശികളും. പെരുന്നാള്‍ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഭക്ഷ്യവിഭവങ്ങളും വാങ്ങി പലരും ശവ്വാല്‍ പിറവിക്ക് കാത്തിരിക്കുകയായിരുന്നു. അവസാന ഷോപ്പിങ്ങിന് കുടുംബസമേതം നഗരങ്ങളിലിറങ്ങിയതോടെ പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. റൂവിയടക്കമുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്കിങ്ങും വന്‍ പ്രശ്നമാണ്.
പാര്‍ക്കിങ് ലഭിക്കാത്തതിനാല്‍ നഗരങ്ങളില്‍നിന്ന് ദൂരെ മാറിയാണ് പലരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിങ് പ്രശ്നം കാരണം പുറത്തുള്ളവര്‍ റൂവിയിലേക്ക് വരാനും മടിക്കുന്നുണ്ട്. ഹൈപര്‍ മാര്‍ക്കറ്റുകളിലാണ് പെരുന്നാള്‍ തിരക്ക് ഏറെ അനുഭവപ്പെടുന്നത്.
ഹൈപര്‍ മാര്‍ക്കറ്റുകളുടെ കടന്നുവരവ് ചെറിയ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചൂട് കാരണം അപകടം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.