സൊഹാര്‍: പ്രവാചക സ്നേഹം മനസ്സില്‍ വിരുന്നൂട്ടി സദായെ മദീന നബിദിന പരിപാടിക്ക് പ്രൗഢോജ്ജ്വല പരിസമാപ്തി. പ്രവാചക ജന്മദിനത്തിന്‍െറ ഭാഗമായി സൊഹാര്‍ കെ.എം.സി.സിയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാഴ്ചയോളം നീണ്ട പരിപാടിയില്‍ മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം, ഇസ്ലാമിക് ക്വിസ് തുടങ്ങിയവ അരങ്ങേറി. ഹനീഫ ബര്‍ക്ക, നിഷാദ് സൊഹാര്‍, സ്വാലിഹ് സൊഹാര്‍ എന്നിവര്‍ വിജയികളായി. സമാപന സമ്മേളനത്തില്‍ സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം മീലാദ് പ്രഭാഷണം നടത്തി. സൊഹാര്‍ കെ.എം.സി.സി. പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഒമാന്‍ മജ്ലിസ് ശൂറ കൗണ്‍സില്‍ എം.പി. മുഹമ്മദ് ബിന്‍ ഇബ്രാഹിം ബിന്‍ ഈസ അല്‍ സദ്ജാരി ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാക്കളായ അബ്ദുല്‍കരീം പാളി, ഖാലിദ് കുന്നുമ്മല്‍, അബൂബക്കര്‍ ഹാജി, അബ്ദുല്ല മാസ്റ്റര്‍, എം.ടി. അബൂബക്കര്‍, സൈദ് പൊന്നാനി, ഉമ്മര്‍ ബാപ്പു എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സൊഹാര്‍ കെ.എം.സി.സി. പ്രസിഡന്‍റിന്‍െറ കീ കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡ് അല്‍ജസീറ ബാവ ഹാജിക്കും മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് റഈസ് ഇരിക്കൂറിനും സമ്മാനിച്ചു. അല്‍ ജസീറ മാനേജിങ് ഡയറക്ടര്‍ ഖല്‍ഫാന്‍ മുഹമ്മദ് ബിന്‍ ഖല്‍ഫാന്‍ അല്‍ കുലൈബി, മനോജ് കുമാര്‍ ബദര്‍ അല്‍സമ, ജിഫ്രി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.വി.സി അബൂബക്കര്‍ ഹാജി മറുപടി പ്രസംഗം നടത്തി.
തുടര്‍ന്ന് നുസ്റുത്തുല്‍ ഇസ്ലാം മദ്റസയിലെ ഉസ്താദുമാരെ ആദരിച്ചു. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. മദ്റസ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ നല്‍കി. അബ്ദുല്‍ ഖാദിര്‍ ഫൈസി, ഹസന്‍ ദാരിമി, മുജീബ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സി.എച്ച്. മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.