മസ്കത്ത്: ഡീസല്‍ വില ഉയര്‍ന്നെങ്കിലും ഈ വര്‍ഷം ബസ് നിരക്ക് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ളെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് വ്യക്തമാക്കി.
മുവാസലാത്തിന്‍െറ മുഴുവന്‍ ബസുകളും നിലവിലെ നിരക്കില്‍തന്നെ സര്‍വിസ് തുടരും. നഗരത്തിലെ ബസുകളും ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളും ദീര്‍ഘദൂര ബസുകളുമെല്ലാം നിരക്ക് ഉയര്‍ത്താതെ ഓടിക്കുമെന്ന് സി.ഇ.ഒ. അഹ്മദ് ബിന്‍ അലി അല്‍ബലൂഷി പറഞ്ഞു. ഈ വര്‍ഷം മുവാസലാത്ത് പുതിയ റൂട്ടൂകളില്‍ ബസ് സര്‍വിസ് ആരംഭിക്കും.
റൂവി അമിറാത്ത്, റൂവി മത്ര അല്‍അലാം കൊട്ടാരം, അല്‍ഖുദ്സ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ബൂര്‍ജ് അല്‍ സഹ്വ എന്നിവയാണ് പുതിയ റൂട്ടുകള്‍. മസ്കത്തില്‍നിന്ന് മറ്റ് ഗവര്‍ണറേറ്റുകളിലേക്കുള്ള ബസ് സര്‍വിസുകളും വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. സൊഹാര്‍ തുറമുഖത്തിന് പ്രത്യേക പരിഗണന നല്‍കി പുതിയ ബസ് സര്‍വിസുകളും ആരംഭിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.