സലാല: കേരള സാഹിത്യ അക്കാദമിയും സലാല മലയാളിസമൂഹവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരോത്സവം സലാല 2016’ന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഈമാസം 11 മുതല്‍ 13 വരെ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ നാലു മുന്‍നിര എഴുത്തുകാര്‍ പങ്കെടുക്കും. 11ന് രാത്രി എട്ടിന് പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സംഗമത്തോടെയാണ് അക്ഷരോത്സവം തുടങ്ങുക. ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ എഴുത്തുകാരന്‍ സക്കറിയ അധ്യക്ഷതവഹിക്കും.
പ്രമുഖ കവി പ്രഫ. മധുസൂദനന്‍ നായര്‍, സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയംഗം ജോണ്‍ സാമുവല്‍ എന്നിവരും പങ്കെടുക്കും. ശേഷം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. സലാലയിലെ പ്രവാസി മലയാളികളുടെ വൈജ്ഞാനികവും സാംസ്കാരികവുമായ വളര്‍ച്ചക്ക് സഹായകമാകുന്ന പരിപാടികളാണ് അക്ഷരോത്സവത്തില്‍ വിഭാവന ചെയ്തിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മസ്കത്തിലെ അല്‍ ബഹ്ജ് ബുക്സ് പുസ്തകപ്രദര്‍ശനവും വില്‍പനയും ഒരുക്കുന്നുണ്ട്.12ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ പ്രമുഖ എഴുത്തുകാര്‍ വിവിധ ക്ളാസുകള്‍ നയിക്കും. സാഹിത്യകാരന്മാരുമായി സംവദിക്കാനും എഴുത്തും വായനയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്.
12 വയസ്സുമുതലുള്ള മലയാളി വിദ്യാര്‍ഥികള്‍ക്ക് എഴുത്തുകാരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്ന ‘എന്‍െറ മലയാളം, എന്‍െറ ഭാഷ’ എന്ന പ്രത്യേക സെഷനും ശില്‍പശാലയില്‍ ഉണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 99491385, 92213265 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ശില്‍പശാലയില്‍ ആദ്യാവസാനം പങ്കെടുക്കുന്നവര്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും.
അക്ഷരോത്സവത്തോടനുബന്ധിച്ച് നടത്തിയ കഥ, കവിത മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സാഹിത്യ ശില്‍പശാലയുടെ സമാപന സെഷനില്‍ പ്രമുഖ എഴുത്തുകാര്‍ വിതരണംചെയ്യും. 13ന് രാവിലെ 10 മുതല്‍ സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം നടക്കും. അക്ഷരോത്സവത്തിന്‍െറ വിജയത്തിനായി സലാലയിലെ പ്രമുഖ സംഘടനകളുടെ കൂട്ടായ്മ വിപുലമായ ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
ജനറല്‍ കണ്‍വീനര്‍ ഡോ. നിഷ്താര്‍, പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ എ.കെ.വി. ഹലീം, സി.പി. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.