മസ്കത്ത്: ചികിത്സക്കായി ഇന്ത്യ തെരഞ്ഞെടുക്കുന്ന ഒമാനികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ 234 ശതമാനം അധിക മെഡിക്കല്‍ വിസകളാണ് എംബസി നല്‍കിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 3276 വിസകള്‍ നല്‍കിയ സ്ഥാനത്ത് ഇക്കുറി 10,933 എണ്ണമാണ് നല്‍കിയത്.
രോഗികള്‍ക്ക് ഒപ്പം അവരെ അനുഗമിക്കുന്ന നഴ്സുമാര്‍ അടക്കമുള്ളവരെ കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ആകെ നല്‍കിയത് 9,157 മെഡിക്കല്‍ വിസകളാണ്. മെഡിക്കല്‍ ടൂറിസം രംഗത്തെ വര്‍ധിക്കുന്ന സാധ്യതകള്‍ മുന്‍നിര്‍ത്തി ഈ വിഭാഗത്തില്‍ വിസാ നിരക്കുകള്‍ കുറക്കുന്നതടക്കം ഇന്ത്യന്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും അംബാസഡര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ വിസക്ക് 35.7 റിയാലാണ് ഫീസ്. 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന തത്കാല്‍ ഇനത്തിലുള്ളതിന് 50.2 റിയാലും ഫീസ് നല്‍കണം. അതേസമയം റഗുലര്‍ ടൂറിസ്റ്റ് വിസക്ക് 20 റിയാല്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. രണ്ട് വിഭാഗത്തിലും ഒരേനിരക്ക് ആകേണ്ടതുണ്ടെന്നും ഇതു സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആകെ 83,959 ടൂറിസ്റ്റ് വിസകളാണ് നല്‍കിയത്. ഇതില്‍ 40,952 എണ്ണം ആദ്യ പകുതിയിലാണ് നല്‍കിയത്. ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ നല്‍കിയ ടൂറിസ്റ്റ് വിസകളുടെ എണ്ണം 32,942 ആണ്. കഴിഞ്ഞവര്‍ഷം വരെ വിസാ നിരക്കിലെ വ്യത്യാസം കാരണം ചികിത്സക്കായി പോകുന്നവരില്‍ കൂടുതല്‍ പേരും സഞ്ചാരികള്‍ക്കുള്ള വിസയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചികിത്സാര്‍ഥം എത്തുന്നവര്‍ മെഡിക്കല്‍ വിസയില്‍തന്നെ എത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രവേശം നിഷേധിക്കപ്പെട്ടതടക്കം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജൂണ്‍ വരെയുള്ള ടൂറിസ്റ്റ് വിസകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8,010 എണ്ണമാണ് കുറഞ്ഞത്. വിസാ നിബന്ധനകള്‍ കര്‍ക്കശമാക്കിയതിനാല്‍ ചികിത്സാര്‍ഥം പോകുന്നവര്‍ മെഡിക്കല്‍ വിസക്ക് അപേക്ഷിച്ചതാകും ഈ കുറവിന് കാരണമെന്നാണ് വിലയിരുത്തലെന്ന് അംബാസഡര്‍ പറഞ്ഞു. ടൂറിസ്റ്റ് വിസകളാണ് എംബസിയില്‍നിന്ന് കൂടുതലായി നല്‍കുന്നത്. മെഡിക്കല്‍, ബിസിനസ് വിസകളാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ വര്‍ഷം 846 ബിസിനസ് വിസകള്‍ നല്‍കിയ സ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെ 497 എണ്ണം നല്‍കിയതായും അംബാസഡര്‍ ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മെഡിക്കല്‍ വിസയില്‍ എത്തിയവരുടെ എണ്ണത്തില്‍ ഒമാന് അഞ്ചാം സ്ഥാനമാണ് ഉള്ളത്.
ബംഗ്ളാദേശികളാണ് ആദ്യ സ്ഥാനത്ത്, 68,034. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 19,644 പേരും നൈജീരിയയില്‍നിന്നുള്ള 5,765 പേരും ഇറാനില്‍നിന്നുള്ള 5,656 പേരും ഇന്ത്യയില്‍ മെഡിക്കല്‍ വിസയിലത്തെി. 2013ല്‍ 56,129 മെഡിക്കല്‍ വിസകളാണ് ഇന്ത്യ നല്‍കിയത്. 2014ല്‍ ഇത് 75,671 ആയും 2015ല്‍ 1,34,344 ആയും വര്‍ധിച്ചു. ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ 96,856 മെഡിക്കല്‍ വിസകളാണ് ഇന്ത്യ ആകെ നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.