???? ??????? ??????????????????????? ????? ???????????????? ?????????????? ??????????????????

മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍  പാചകമത്സരം സംഘടിപ്പിച്ചു

സലാല: ഖരീഫ് ഫെസ്റ്റിവലിന്‍െറ ഭാഗമായി  മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ സലാല ശാഖയില്‍  പാചകമത്സരം സഘടിപ്പിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആദ്യനിലയില്‍ ഒരുക്കിയ ഇന്ത്യന്‍ വിഭവങ്ങളുടെ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 16 പേരാണ് പങ്കെടുത്തത്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് മുഖ്യാതിഥിയായിരുന്നു. വെജ്, നോണ്‍ വെജ് ഇനങ്ങളില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ മത്സരാര്‍ഥികള്‍ പാചകം ചെയ്ത് കൊണ്ടുവന്നു.  മത്സരത്തില്‍ കല്‍പന ഭട്ട് ഒന്നാം സ്ഥാനവും ഫസീല സമീര്‍ രണ്ടാം സ്ഥാനവും നേഹ ബക്കായി മൂന്നാം സ്ഥാനവും നേടി.  വിജയികള്‍ക്ക് അര്‍സാത്ത് ഫാം ഫിനാന്‍സ് മാനേജര്‍ അബ്ദുസ്സലാം അഹ്മദ്, മാര്‍സ് സി.ഒ.ഒ. സി.ജെ . രാജേന്ദ്ര പ്രസാദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താറും സംബന്ധിച്ചു. ക്രൗണ്‍ പ്ളാസയിലെ ഷെഫുകളായ  സഞ്ജയ്, സുഫ്യാന്‍ എന്നിവരെ കൂടാതെ ശശികല, ചന്ദ്രകല എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ബ്രാഞ്ച് മാനേജര്‍ സജിത് കുമാര്‍, ബഷീര്‍ ഹര്‍ലദ്ക, ഫൈസല്‍, ബസാം എന്നിവര്‍ നേതൃത്വം നല്‍കി.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.