Posted On
date_range Updated On
date_range മലയാളിയുടെ തയ്യല്‍ക്കടയിലേക്ക് കാര്‍ പാഞ്ഞുകയറി
ബുറൈമി: മലയാളിയുടെ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കടയിലേക്ക് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സ്വദേശികളായ ഉപഭോക്താക്കള്‍ കടയിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. ജീവനക്കാരും ഉപഭോക്താക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്ന സ്വദേശിക്കും കുടുംബത്തിനും പരിക്കില്ല. പന്തളം സ്വദേശി വില്‍സണ്‍ പ്ളാമൂട്ടിലിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കട. അപകടത്തില്‍ മൂവായിരത്തിലധികം റിയാലിന്‍െറ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.