ഒമാനില്‍ കാണാതായ മലയാളി കാറില്‍ മരിച്ചനിലയില്‍

മസ്കത്ത്: രണ്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടത്തെി. കൊല്ലം കൊട്ടാരക്കര കലയപുരം ആലുംവിള വീട്ടില്‍ ജേക്കബ് ജോണിന്‍െറ (41) രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം റൂവി ആര്‍.ഒ.പി ബില്‍ഡിങ്ങിന് എതിര്‍വശത്തെ താമസസ്ഥലത്തിന് സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട സ്വന്തം കാറിലാണ് കണ്ടത്തെിയത്. 

 
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അസൈബയിലെ ഇന്‍റര്‍നാഷനല്‍ ഹെവി എക്യുപ്മെന്‍റ്സില്‍ സീനിയര്‍ അക്കൗണ്ടന്‍റായിരുന്ന ജേക്കബ് ജോര്‍ജിനെ ബുധനാഴ്ച മുതല്‍ കാണാനില്ളെന്ന് ഭാര്യ പ്രെറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഓഫിസില്‍നിന്ന് ബാങ്കിലേക്ക് പോയ ജേക്കബ് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. വെള്ളിയാഴ്ച രാവിലെ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് സമീപമുള്ള താമസക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. 
 
മൃതദേഹം പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ പ്രെറ്റി ഖൗല ആശുപത്രിയില്‍ നഴ്സാണ്. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ മേഘയും മിലനുമാണ് മക്കള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.