മസ്കത്ത്: മസ്കത്തിനടുത്ത് ജിഫ്നൈനില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയ മലയാളി ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
കുറ്റ്യാടി അടുക്കത്ത് കിണര്‍ വരമ്പത്ത് വീട്ടില്‍ കുമാരന്‍െറയും സുലോചനയുടെയും മകനായ വിജേഷ് (36), ഭാര്യ മൃദുല (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോവുക. കഴിഞ്ഞ ഒമ്പതിനാണ് ഇവരെ താമസസ്ഥലത്ത് ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് മരിച്ചനിലയില്‍ കണ്ടത്തെിയത്.
മെയിന്‍ സ്വിച്ചില്‍നിന്നുള്ള വയര്‍ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്തെിയത്.
രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ ദീപാനന്ദ് സംഭവത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ പറഞ്ഞു.
അതിനാല്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് മൃതദേഹം വിട്ടുനല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കോടതി അനുവാദം നല്‍കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന മട്ടില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതുസംബന്ധിച്ച് വ്യാപക പ്രചരണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.