മസ്കത്ത്: ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ 43 ശതമാനം ഒമാനികളും താല്‍പര്യപ്പെടുന്നത് വിദേശത്ത് ചികിത്സ നേടാന്‍. ഇതില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഇന്ത്യയെയാണെന്നും ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷനല്‍ ഇന്ത്യ മെഡിക്കല്‍ ടൂറിസം കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നു. നിലവാരമുള്ള ആരോഗ്യസൗകര്യങ്ങളാണ് ഇന്ത്യയെ ഇവരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്.
ജി.സി.സി രാഷ്ട്രങ്ങളേക്കാള്‍ ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ ചികിത്സാ ചെലവ് കുറവാണ്. സുസജ്ജമായ ക്ളിനിക്കുകളും ആശുപത്രികളും ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസത്തിന്‍െറ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 43 ശതമാനം ഖത്തരികളും ചികിത്സക്കായി വിദേശത്തെ ആശ്രയിക്കുന്നവരാണ്. കുവൈത്തികളില്‍ 65 ശതമാനവും ബഹറൈന്‍ സ്വദേശികളില്‍ 47 ശതമാനവും ഇമറാത്തികളില്‍ 39 ശതമാനവും സൗദികളില്‍ 35 ശതമാനം പേരും വിദേശത്ത് ചികിത്സ തേടാന്‍ താല്‍പര്യപ്പെടുന്നവരാണ്. ജി.സി.സി രാഷ്ട്രങ്ങളില്‍ ഉയര്‍ന്ന ചികിത്സാചെലവിന് പുറമെ വിദഗ്ധ ചികിത്സക്കായി കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാല്‍, വിദേശത്തെ ആശുപത്രികളില്‍ രോഗിക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുന്നു.
ഇതാണ് ജി.സി.സി പൗരന്മാര്‍ വിദേശത്തേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണമെന്നും കോണ്‍ഗ്രസില്‍ പങ്കെടുത്ത വിദഗ്ധര്‍ പറഞ്ഞു. 23 ശതമാനം ഒമാനികള്‍ക്കും വിദേശ ആശുപത്രികളില്‍ പതിവായി കാണുന്ന ഡോക്ടര്‍മാരുണ്ട്. 34 ശതമാനം ഖത്തരികള്‍ക്കും 16 ശതമാനം കുവൈത്തികള്‍ക്കും 25 ശതമാനം ഇമറാത്തികള്‍ക്കും 38 ശതമാനം സൗദികള്‍ക്കും ഇങ്ങനെ പതിവ് ഡോക്ടര്‍മാരുണ്ട്. 40 രാഷ്ട്രങ്ങളില്‍നിന്നായി 500 പ്രതിനിധികളാണ് കോണ്‍ഗ്രസില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.