1262 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ 1262 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 48997 ആയി. 4007 സാമ്പിളുകളാണ്​ പരിശോധന നടത്തിയത്​.  പുതിയ രോഗികളിൽ 968 പേരും സ്വദേശികളാണ്​. 294 പേർ മാത്രമാണ്​ പ്രവാസികൾ. 1854 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 31000 ആയി. ആറു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണസംഖ്യ 224 ആയി ഉയർന്നു.  44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 464 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 127 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

 

Tags:    
News Summary - 1262 more covid patients oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.