12 പേർക്ക്​ ഒമിക്രോൺ ബാധിച്ചതായി സംശയം - ഒമാൻ ആരോഗ്യമന്ത്രി

മസ്‌കത്ത്​: രാജ്യത്ത്​ 12പേർക്ക്​ ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി. ഒമാൻ ടി.വിക്ക്​ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണ്​.

തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ്​ രോഗികൾ മൂന്നിൽനിന്ന് അഞ്ചായി ഉയർന്നിട്ടുണ്ട്​. ഇൗ വർധനവ്​ പുതിയ വകഭേദത്തി​െൻറ ഭാഗമല്ല. മറിച്ച്​ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലെ അലസതകൊണ്ടാണ്​. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയ്യാറാകണമെന്നും അ​േദഹം ആവശ്യപ്പെട്ടു.

മറ്റ്​ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിണ് അപകടം കുറവ്​ എന്നാണ് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, വേഗത്തിൽ പടരുന്നത് ​ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രി ഡോ അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു. നിലവിൽ രാജ്യത്ത്​ വിദേശത്ത്​ നിന്നെത്തിയ രണ്ട്​ സ്വദേശികൾക്കാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരിക്കുന്നത്​. ഇവരുടെ ആരോഗ്യ നില തൃപതികരമാണെന്നും ആരോഗ്യമ​​​ന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - 12 suspected to be infected with Omicron - Oman Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.