Posted On
date_range Updated On
date_range കാലഹരണപ്പെട്ട 105 ചാക്ക് കാലിത്തീറ്റ പിടികൂടി
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ കാലഹരണപ്പെട്ട 105 ചാക്ക് കാലിത്തീറ്റ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടികൂടി.
മേഖലയിൽ വിപണികളിലും കടകളിലും നടത്തിയ പ്രത്യേക റെയ്ഡിനിടെയാണ് ഇവ കണ്ടെത്തിയത്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുകയും വിപണിയിലെ തട്ടിപ്പ് തടയുകയുമാണ് പരിശോധനകളുടെ ലക്ഷ്യം. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.