കെ.എം.സി.സി 40ാം വാർഷികാഘോഷത്തിൽ സംബന്ധിക്കാനായി എത്തിയ ആർട്ടിസ്റ്റുകളെ
ജനറൽ സെക്രട്ടറി ഷബീർ കാലടിയുടെ നേത്യത്വത്തിൽ സ്വീകരിക്കുന്നു
സലാല: കെ.എം.സി.സി സലാലയുടെ 40ാം വാർഷികാഘോഷത്തിൽ സംബന്ധിക്കാനായി ലീഗ് നേതാക്കൾ ഞായറാഴ്ച സലാലയിൽ എത്തും. ‘ബിൽ ഫഖർ’ എന്ന സമ്മേളനത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം , സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി,യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവർ ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് സലാല എയർപോർട്ടിൽ എത്തുക. ഇവർക്ക് എയർപോർട്ടിൽ സ്വീകരണം നൽകും.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ എത്തിച്ചേരാനാണ് സാധ്യത. വൈകീട്ട് 6.30 ന് സാദയിലെ റോയൽ ബാൾ റൂമിലാണ് പരിപാടികൾ നടക്കുക. മൊയ്തു താഴത്ത് ഒരുക്കുന്ന ഗാനമേളയിൽ സംബന്ധിക്കുന്നതിനായി പ്രമുഖ ഗായകരായ സജ്ലി സലീം,ആബിദ് കണ്ണൂർ, ആദിൽ അത്തു, ഇസ് ഹാഖ് എന്നിവർ സലാലയിൽ എത്തിക്കഴിഞ്ഞു.
ഒരു വർഷമായി നടന്നുവരുന്ന നാൽപതാം വാർഷികാഘോഷങ്ങളുടെ സമാപനമാണ് ഇന്ന് നടക്കുക. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു. യോഗത്തിൽ ഭാരവാഹികളായ ഷബീർ കാലടി ,റഷീദ് കൽപറ്റ, വി.പി.അബ്ദുസലാം ഹാജി, അർ.കെ. അഹമ്മദ്, ഹാഷിം കോട്ടക്കൽ, എ. സൈഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.