റജബ് കാർഗോയിൽ നിരക്കിളവ് ആനുകൂല്യം നീട്ടി

മസ്​കത്ത്​: കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങുന്നവർക്ക്​ ആശ്വാസമേകുന്നതിനായി റജബ് കാർഗോ പ്രഖ്യാപിച്ച പ്രത്യേക നിരക്കിളവ് ആഗസ്​റ്റ്​ 25 വരെ നീട്ടി. ആഗസ്​റ്റ്​ ഒന്നുമുതലാണ്​ ഡോർ ടു ഡോർ സീ കാർഗോ അയക്കാനുള്ള നിരക്ക്​ കിലോക്ക്​ 800 ബൈസയായി കുറച്ചത്​. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച ഓഫർ ഉപഭോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്ത് 25ാം തീയതി വരെയാണ്​ നീട്ടിയത്​. ഒമാനിൽ പ്രവർത്തനമാരംഭിച്ചിട്ട്​ ഒരു പതിറ്റാണ്ട്​ തികക്കുന്ന തങ്ങളുടെ പ്രത്യേക നിരക്കിന്​ മികച്ച പ്രതികരണമാണുണ്ടായതെന്ന്​ റജബ്​ കാർഗോ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ്​ കാലത്ത്​ നാടണയാൻ വെപ്രാളപ്പെടുന്ന പ്രവാസികളുടെ താമസസ്ഥലത്തെത്തി ഉപയോഗിച്ചിരുന്ന വീട്ടുസാധനങ്ങൾ പാക്ക് ചെയ്തുസുരക്ഷിതമായി അവരുടെ നാട്ടിലെ വീട്ടുപടിക്കൽ എത്തിക്കുന്ന സേവനമാണ്​ റജബ്​ കാർഗോ നൽകുന്നത്​. ഡോർ ടു ഡോർ എയർ കാർഗോ, സീ കാർഗോ സേവനങ്ങളോടൊപ്പം ട്രാൻസ്ഫർ ഓഫ് റെസിഡൻസ് സൗകര്യവും, ഫുൾ കണ്ടെയ്​നർ, പാർട്ട് കണ്ടെയ്​നർ ഡോർ ടു ഡോർ, പോർട്ട് ടു പോർട്ട് ഡെലിവറി തുടങ്ങിയ എല്ലാവിധ സേവനങ്ങളും റജബ് കാർഗോയിൽ ലഭ്യമാണ്. സുരക്ഷിതമായ പാക്കിങ്ങും സമയാധിഷ്ഠിതമായ ഡെലിവറിയും മികച്ച ഉപഭോക്​തൃ സേവനവുമാണ്​ തങ്ങൾ നൽകുന്നതെന്ന്​ റജബ്​ കാർഗോ അധികൃതർ അറിയിച്ചു. മസ്‌കത്ത്​, റൂവി, ഹൈൽ, സീബ്, മുസന്ന, നിസ്‌വ എന്നിവിടങ്ങളിലാണ്​ റജബ്​ കാർഗോ ശാഖകൾ പ്രവർത്തിക്കുന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ ഒഴിവാകുന്ന മുറക്ക്​ സുഹാർ, ബർക്ക, സൂർ, ഇബ്രി, സലാല എന്നിവിടങ്ങളിലും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 97753848 / 98611776 / 97462239. ഇ-മെയിൽ freight@rajabxpress.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.