ഇന്ത്യൻ വെൽഫയർ ഫോറത്തി​െൻറ സലാല-കൊച്ചി-സലാല ചാർ​േട്ടഡ്​ വിമാനത്തി​െൻറ ടിക്കറ്റ് വിൽപന കൺവീനർ

സജീബ് ജലാൽ നിർവഹിക്കുന്നു

കേരളത്തിൽനിന്ന് സലാലയിലേക്ക് കൂടുതൽ ചാർട്ടേഡ്​ വിമാനങ്ങൾ

സലാല: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന്​ വരുന്ന ആഴ്ചകളിൽ കൂടുതൽ വിമാനങ്ങൾ സലാലയിലേക്ക് സർവിസ് നടത്തും. വിവിധ സാമൂഹിക സംഘടനകളാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ വെൽ െഫയർ ഫോറം സലാല ചാർട്ടർ ചെയ്ത വിമാനം ആഗസ്​റ്റ്​ 28ന്​ സലാലയിൽനിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽനിന്ന് സലാലയിലേക്കും സർവിസ് നടത്തുമെന്ന് ജനസേവന വിഭാഗം കൺവീനർ സജീബ് ജലാൽ അറിയിച്ചു. ഇതി​ൻെറ ടിക്കറ്റ് വിതരണം ആരംഭിച്ചതായും യാത്രക്കാർ 90654944 നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു.

അൽ ഫവാസ്, വൺ വേൾഡ് ട്രാവൽസുകളുമായി ചേർന്നാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. കോഴിക്കോടിനും വൈകാതെ സർവിസ് നടത്തും. ഐ.സി.എഫ് സലാല സെപ്​റ്റംബർ ഒന്നിന് സലാല-കോഴിക്കോട്-സലാല സർവിസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.സി.എഫ് കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് സർവിസ് നടത്തിയിരുന്നു. ഇത് കൂടാതെ മറ്റു ചില സാമൂഹിക കൂട്ടായ്മകളും വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.