കുവൈത്ത് സിറ്റി: ‘കായികശക്തി മാനവ നന്മക്ക്’ മുദ്രാവാക്യം ഉയർത്തി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ‘പ്രവാസി സ്പോർട്സ് ആൻഡ് ഗെയിംസ് 2019’െൻറ ഭാഗമായി നടന്ന ഗെയിംസ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 18 പോയൻറുമായി സാൽമിയ സോൺ മുന്നിട്ടുനിൽക്കുന്നു. 13 പോയൻറുമായി ഫർവാനിയ, ഫഹാഹീൽ സോണുകൾ രണ്ടാം സ്ഥാനത്തും 10 പോയൻറുമായി അബ്ബാസിയ സോൺ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് ടൂർണമെൻറുകളിൽ യഥാക്രമം ഫഹാഹീൽ, ഫർവാനിയ, സാൽമിയ സോണുകൾ കിരീടം നേടി.
ഒക്ടോബര്‍ 25ന് കൈഫാന്‍ അമച്വര്‍ അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക് മത്സരങ്ങളുടെയും മറ്റു കായിക ഇനങ്ങളുടെയും പോയൻറ് നിലകൂടി കണക്കിലെടുത്താണ് വിജയികളെ പ്രഖ്യാപിക്കുക. മത്സരത്തിൽ പെങ്കടുക്കാനും കൂടുതൽ വിവരങ്ങൾക്കും സോണല്‍ ക്യാപ്റ്റന്മാരായ ഹാഷിം പൊന്നാനി (അബ്ബാസിയ-99020784), ലിസാബ് (ഫഹാഹീല്‍-65735793), വിഷ്ണു നടേഷ് (സാൽമിയ-66354721), അസ്ലദ് (ഫർവാനിയ -95546412) എന്നിവരെയോ സ്പോർട്സ് വകുപ്പ് കൺവീനർ സലീജ് (60420262), സ്പോർട്സ് ക്യാപ്റ്റന്‍ എന്‍.കെ. ഷാഫി (90942193) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ www.youthindiakuwait.com എന്ന വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.