ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ മുഖ്യപ്രഭാഷണം നടത്തുന്നു

യൂ​ത്ത്‌ ഇ​ന്ത്യ സാ​ൽ​മി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത്‌ ഇ​ന്ത്യ സാ​ൽ​മി​യ ‘പൊ​രു​തു​ന്ന ജ​ന​ത​ക്കൊ​പ്പം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് മ​ഹ്നാ​സ് മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് മു​നീ​ർ താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ ഫ​ല​സ്തീ​ൻ സ​മ്പൂ​ർ​ണ ച​രി​ത്രം അ​വ​ത​രി​പ്പി​ച്ചു.

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ആ​സി​ഫ് ഖാ​ലി​ദ്, ഐ​വ സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ഹ​ഫ്സ ഇ​സ്മാ​ഈ​ൽ, വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് എ​ക്സി. അം​ഗം സ​ഫ്‌​വാ​ൻ നി​സ്താ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശ​ഫീ​ഖ് ബാ​വ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ക​വി​ത​യും, മ​ഹ്‌​റൂ​ഫ് മു​ഹ്‍യി​ദ്ദീ​ൻ സ​മാ​പ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി. യാ​സീ​ൻ നി​സാ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

ജ​വാ​ദ് അ​മീ​ർ സ്വാ​ഗ​ത​വും ശ​ഫീ​ഖ് ബാ​വ ന​ന്ദി​യും പ​റ​ഞ്ഞു. മു​നീ​ർ, ശ​ഫീ​ഖ്, ജ​വാ​ദ്, അ​ൻ​സാ​ർ, ദി​ൽ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Youth India Salmiya Palestine Solidarity sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.