കുവൈത്ത് സിറ്റി: മുതലയുമായി യുവാവ് പിടിയിൽ. സിക്സ്ത് റിങ് റോഡിന് എതിർവശത്തുള്ള അബ്ദുല്ല അൽ മുബാറകിൽ പരിശോധനക്കിടെയാണ് 30 കാരൻ പിടിയിലായത്. തുടർന്ന് ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എൻവയൺമെന്റ് വിഭാഗത്തിലേക്ക് കേസ് റഫർ ചെയ്തു.
രാത്രി ചെക്ക്പോസ്റ്റിലെ പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കാണുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുതല അടങ്ങിയ പെട്ടി കണ്ടെത്തിയതായും സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. മുതലയെ താൻ വളർത്തുന്നതാണെന്ന് ഇയാൾ വിശദീകരിച്ചു. തുടർനടപടികൾക്കായി ഇദ്ദേഹത്തെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.