യൂത്ത് ഇന്ത്യ കുവൈത്ത് ഇഫ്താറിൽ സോളിഡാരിറ്റി കേരള പ്രസിഡന്റ് തൗഫീഖ് മമ്പാട്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് കുവൈത്തിലെ പ്രവാസി മലയാളി യുവാക്കൾക്കായി യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു. അർദിയ ഷൈമ അൽജാബിർ മസ്ജിദിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി കേരള പ്രസിഡന്റ് തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
യുവ തലമുറ കൂടുതൽ ക്രിയാത്മകയായി ചിന്തിച്ചു മൂല്യങ്ങളിൽ ഊന്നി കർമ രംഗത്ത് സജീവമാവണമെന്നും, മനോഹരമായ ഇസ്ലാമിന്റെ കാവലാൾ ആകണമെന്നും തൗഫീഖ് മമ്പാട് ഉണർത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷതവഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് അൻവർ സയീദ് ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ഇന്ത്യ കേന്ദ്ര വൈസ് പ്രസിഡന്റ് എം.പി. റമീസ് സമാപനം നിർവഹിച്ചു. കെ .ഐ .ജി ജനറൽ സെക്രട്ടറി സാബിക് യൂസുഫ് ,വൈസ് പ്രസിഡന്റ് ശരീഫ് പി .ടി, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി അഖീൽ ഇസ്ഹാഖ്, നെല്ലോൻ ഡിവിഷൻ മാനേജർ ഷഫീക് എന്നിവർ സന്നിഹിതരായിരുന്നു. കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 750ഓളം ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.