ഒ.ഐ.സി.സി കോഴിക്കോട് ജില്ല കൺവെൻഷൻ പോസ്റ്റർ പ്രകാശനം ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി മാർച്ച് 27ന് അബ്ബാസിയ ആസ്പയർ സ്കൂളിൽ നടക്കുന്ന ജില്ല കൺവെൻഷൻ ഫ്ലയർ ആന്റോ ആന്റണി എം.പി ജില്ല പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ടിന് കൈമാറി പ്രകാശനം ചെയ്തു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകാളിക്കൽ, ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര, വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള, പ്രോഗ്രാം കൺവീനർ മനാഫ് മാത്തോട്ടം, ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ട്രഷറർ ഷൌക്കത്ത് അലി, ദേശിയ ഭാരവാഹികളായ ബിനോയ് ചന്ദ്രൻ, ഷംസുദ്ദീൻ കുക്കു, സുരേഷ് മാത്തൂർ, നാഷനൽ കൗൺസിൽ അംഗം പ്രജു ടി.എം, ജില്ല ഭാരവാഹികളായ സി.കെ. ഉബൈദ്, തുളസീധരൻ, എൻ. വിനോദ്, ജാവേദ് ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ല കൺവെൻഷനിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ, ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ദിനേശ് മണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.