Posted On
date_range Updated On
date_range ജസീറയിൽ 10 ദീനാറിന് പറക്കാം ആഗസ്റ്റ് ഒന്ന് അർധരാത്രിക്കുമുമ്പ് ബുക്ക് ചെയ്യണം
കുവൈത്ത് സിറ്റി: വൺവേ യാത്രക്ക് വൻ ഓഫറുമായി ജസീറ എയർവേസ്. 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 10 ദീനാറിന് യാത്ര ചെയ്യാം. ആഗസ്റ്റ് ഒന്ന് അർധരാത്രിക്കു മുമ്പ് ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് പ്രത്യേക ഓഫർ. ഈ ടിക്കറ്റിൽ ഒക്ടോബർ 31നു മുമ്പ് യാത്ര ചെയ്യണം. 10 ദീനാറിന് 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് കമ്പനി അറിയിച്ചു. തനിച്ചോ സുഹൃത്തുക്കൾക്കൊപ്പമോ കുടുംബമായോ യാത്രക്ക് ഓഫർ ഉപയോഗപ്പെടുത്താം. എന്നാൽ, വൺവേ യാത്രക്ക് മാത്രമേ ഉപയോഗിക്കാനാകൂ. വെബ്സൈറ്റ്, ആപ് എന്നിവ വഴി ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്താൽ യാത്രാനിരക്ക് തിരികെ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.