'മാക്ബത്ത്'പരിശീലന കളരിയിൽ നടന്ന ലോക നാടകദിനാചരണം
Posted On
date_range Updated On
date_range ലോക നാടകദിനം ആചരിച്ചു
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് അരങ്ങിലെത്തിക്കുന്ന ‘മാക്ബത്ത്’ നാടകത്തിന്റെ പരിശീലന കളരിയിൽ ലോക നാടകദിനം ആചരിച്ചു.നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ജോയന്റ് കൺവീനർ കുമാർ തൃത്താല സ്വാഗതം പറഞ്ഞു. തനിമ ജനറൽ കൺവീനറും, മാക്ബത്തിന്റെ സംവിധായകനുമായ ബാബുജി ബത്തേരി നാടകകലയെ കുറിച്ച് വിവരിച്ചു.
മാക്ബത്തിലെ അഭിനേതാക്കളായ ബിനു കെ.ജോൺ, ഡി.കെ. ദിലീപ്, കുമാർ തൃത്താല എന്നിവർ നാടകാനുഭവങ്ങൾ പങ്കുെവച്ചു. മാക്ബത്തിന്റെ സഹസംവിധായകൻ വിജേഷ് വേലായുധൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.