വേ​ൾ​ഡ് പാ​രാ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് വീ​ൽ​ചെ​യ​ർ റേ​സി​ൽ ഫൈ​സ​ൽ അ​ൽ റാ​ജി​യു​ടെ കു​തി​പ്പ്

വേ​ൾ​ഡ് പാ​രാ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് ചെ​യ​ർ റേ​സി​ൽ കു​വൈ​ത്തി​ന് സ്വ​ർ​ണം

കു​വൈ​ത്ത് സി​റ്റി: വേ​ൾ​ഡ് പാ​രാ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 5000 മീ​റ്റ​ർ വീ​ൽ​ചെ​യ​ർ റേ​സി​ൽ കു​വൈ​ത്തി​ന് സ്വ​ർ​ണം. ദേ​ശീ​യ ടീം ​താ​രം ഫൈ​സ​ൽ അ​ൽ റാ​ജി​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 10.50.55 മി​നി​റ്റി​ൽ അ​ൽ റാ​ജി ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി. മി​ക​ച്ച വി​ജ​യ​ത്തോ​ടെ പാ​രി​സി​ൽ ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക്‌​സി​നും അ​ൽ റാ​ജി യോ​ഗ്യ​ത നേ​ടി.

ഫൈ​സ​ൽ അ​ൽ റാ​ജി

ടൂ​ർ​ണ​മെ​ന്‍റി​ല്‍ ന​ല്‍കി​യ പി​ന്തു​ണ​ക്ക് ഫൈ​സ​ൽ അ​ൽ റാ​ജി എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. വി​ജ​യ​ത്തി​ൽ അ​തി​യാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച ഫൈ​സ​ൽ അ​ൽ റാ​ജി ഈ ​നേ​ട്ടം വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. പാ​രി​സി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത പാ​രാ​ലി​മ്പി​ക്‌​സി​ന് ഈ ​വി​ജ​യം ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. അ​ൽ റാ​ജി​യു​ടെ വി​ജ​യം കു​വൈ​ത്ത് അ​മീ​റി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ള്‍ക്കും സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് കു​വൈ​ത്ത് ഡി​സേ​ബി​ൾ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ഷാ​ഫി അ​ൽ ഹ​ജേ​രി പ​റ​ഞ്ഞു.

Tags:    
News Summary - World Para Athletics Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.