Posted On
date_range Updated On
date_range കുവൈത്തില്‍ ലോക കേൾവി ദിനം ആചരിച്ചു
കുവൈത്ത് സിറ്റി: ലോക കേൾവി ദിനത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധ പരിപാടികൾ നടത്തി. രാജ്യത്ത് ശ്രവണ ചികിത്സയുടെ ഭാഗമായി പ്രതിവർഷം 50 മുതൽ 60 വരെ കോക്ലിയർ ഇംപ്ലാന്റുകൾ ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രാലയം കൗൺസിൽ ചെയർമാൻ ഡോ.മുത്തലാഖ് അൽ സിഹാൻ പറഞ്ഞു.
ബധിരത ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുന്ന തരം ആരോഗ്യപ്രശ്നമാണ്. കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ള വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ ചികിത്സ രംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നതെന്നും അൽ സിഹാൻ പറഞ്ഞു. പ്രമുഖ ചാരിറ്റി ആക്ടിവിസ്റ്റ് ശൈഖ അവ്റാദ് ജാബിർ അൽ അഹമ്മദ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.