കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കെ ഇൗജിപ്ത് പോരാട്ടം അവസാനിപ്പിച്ച് മടങ്ങിയതിെൻറ വേദന കുവൈത്തിലും അനുഭവസ്ഥമാവുന്നു. 6,30,000 പേരുമായി കുവൈത്തിലെ രണ്ടാമത്തെ വലിയ വിദേശി സമൂഹമാണ് ഇൗജിപ്തുകാർ. ലോകകപ്പ് തുടങ്ങിയപ്പോൾ ഇവരുടെ ഫുട്ബാൾ ആവേശം കുവൈത്തിെൻറ തെരുവോരങ്ങളിലും മുഴങ്ങിെക്കാണ്ടിരുന്നു. ശീശകളിലും മറ്റും കൂട്ടമായെത്തി സ്വന്തം നാടിനെ പ്രോത്സാഹിപ്പിക്കാൻ ഇവർ മുൻപന്തിയിൽ ഉണ്ടായിരുന്നു.
പൊതുനിരത്തുകളിൽ ആഘോഷവും ആഹ്ലാദപ്രകടനവും പാടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത് പ്രധാനമായും ഇൗജിപ്ഷ്യൻ സമൂഹത്തെ ഉന്നമിട്ടായിരുന്നു. ഏറെ പ്രതീക്ഷയുമായി ബൂട്ടുകെട്ടിയിറങ്ങിയ ഇൗജിപ്ത് നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ഒരു ജയം പോലും നേടാൻ അവർക്കായില്ല. മൂന്നുകളിയും തോറ്റ് ഒരു പോയൻറും നേടാൻ കഴിയാതെയാണ് മിസ്രികളുടെ മടക്കം. ആദ്യ മത്സരത്തിൽ മൊറോക്കോക്കെതിരെ ഭേദപ്പെട്ട പ്രകടനം നടത്താനായെങ്കിലും നിർഭാഗം പിടികൂടി.
റഷ്യക്കെതിരെ 3-1നും കലാശക്കളിയിൽ താരതമ്യേന ദുർബലരായ സൗദിക്കെതിരെ 2-1നും തോൽക്കാനായിരുന്നു ടീമിെൻറ വിധി. മിസ്റിെൻറ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സൂപ്പർ താരം മുഹമ്മദ് സലാഹ് ഫോമിലേക്ക് ഉയരാതിരുന്നതാണ് ഇൗജിപ്തിന് വിനയായത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനായി കളിക്കവെ റയൽ മഡ്രിഡ് ഡിഫൻഡർ റാമോസിെൻറ ഫൗളിൽ പരിക്കേറ്റത് സലാഹിനെ നന്നായി ബാധിച്ചു. ആദ്യകളിയിൽ കളിച്ചതുമില്ല, പിന്നീടുള്ള കളികളിൽ തിളങ്ങിയുമില്ല. സ്വന്തം ടീം പുറത്തായത് കുവൈത്തിലെ ഇൗജിപ്തുകാരുടെ ആവേശം കാര്യമായി കുറച്ചു. എന്നാലും പൊതുവെ കാൽപന്തുകളിക്കമ്പക്കാരായ മിസ്രികൾ ലോകകപ്പിനെ പൂർണമായി ഉപേക്ഷിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.