യൂത്ത് ഇന്ത്യ മിശ്കാത് പരീക്ഷ വിജയികൾ

കുവൈത്ത്‌ സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ കീഴിൽ യുവാക്കൾക്കായി വ്യവസ്ഥാപിതമായി നടക്കുന്ന 'മിശ്കാത്'പഠന കോഴ്സ് പരീക്ഷഫലം പ്രഖ്യാപിച്ചു. എൽ.വി. നഈം, മുഹമ്മദ് ഫഹീം എന്നിവർ ഒന്നാം സ്ഥാനവും കെ.എം. ജവാദ്, ഫഹീം ജമാൽ, പി. നവാസ്, സിറാജ് അബൂബക്കർ എന്നിവർ രണ്ടാം സ്ഥാനവും അഖീൽ ഇസ്ഹാഖ്, പി. ഹശീബ് ബഷീർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിലവിൽ ഫഹാഹീൽ, മംഗഫ്, അബുഹലീഫ, സാൽമിയ, നിസാൽ, ഫർവാനിയ, റിഗ്ഗയി, ജലീബ് എന്നീ എട്ട് കേന്ദ്രങ്ങളിലായി നടത്തിവരുന്ന കോഴ്സിൽ ഖുർആൻ പഠനം, അടിസ്ഥാന കർമശാസ്ത്ര പഠനം, മുസ്‍ലിം ചരിത്രം, ഹദീസ്, ആനുകാലിക വിഷയങ്ങൾ എന്നിവയാണ് പഠിപ്പിക്കുന്നത്. പരീക്ഷക്ക് യൂത്ത് ഇന്ത്യ മിശ്കാത് ലേണിങ് ഹബ് കൺവീനർ ഉസാമ അബ്ദുൽ റസാഖ്, യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങളായ സലിം പടന്ന, അലി അക്ബർ, നിഹാദ് അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകി. പുതിയ കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ 50985183 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags:    
News Summary - Winners of Youth India Mishkat Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.