പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യോഗത്തിൽ

വെല്ലുവിളികളെ ഫലപ്രദമായി നേരിടും; സാമ്പത്തിക സംഭവവികാസങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: മേഖലയിലെയും രാജ്യത്തെയും പ്രത്യേക പ്രതിസന്ധിക്കിടെ ഏറ്റവും പുതിയ സാമ്പത്തിക സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും സാമ്പത്തിക വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്തു.

യോഗത്തിൽ ധനകാര്യ മന്ത്രി ഡോ.യാക്കൂബ് അൽ രിഫായി, സാമ്പത്തിക കാര്യ- നിക്ഷേപ സഹമന്ത്രി

അബ്ദുൽ അസീസ് അൽ മർസൂഖ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ് എന്നിവർ യോഗത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Will face challenges effectively; Prime Minister assesses economic developments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.