പ​ശ്ചി​മേ​ഷ്യ​ൻ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ കു​വൈ​ത്ത് എ​സ്‌.​സി

പ​ശ്ചി​മേ​ഷ്യ​ൻ വോ​ളി​ബാ​ൾ; കു​വൈ​ത്ത് എ​സ്‌.​സി റ​ണ്ണേ​ഴ്‌​സ് അ​പ്

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ന്ന പ​ശ്ചി​മേ​ഷ്യ​ൻ വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് എ​സ്‌.​സി​ക്ക് ര​ണ്ടാം സ്ഥാ​നം. ഫൈ​ന​ലി​ൽ ഖ​ത്ത​റി​ന്റെ അ​ൽ റ​യ്യാ​നെ​തി​രെ 3-0 എ​ന്ന​നി​ല​യി​ലാ​ണ് പ​രാ​ജ​യം. കി​രീ​ടം ന​ഷ്ട​മാ​യെ​ങ്കി​ലും ഇ​ത് ടീ​മി​ന്റെ മി​ക​ച്ച നേ​ട്ട​മാ​ണെ​ന്ന് കു​വൈ​ത്ത് എ​സ്‌.​സി വൈ​സ് ചെ​യ​ർ​മാ​ൻ ബ​ദ​ർ അ​ൽ ഒ​സൈ​മി പ​റ​ഞ്ഞു.

ഫൈ​ന​ലി​ൽ എ​ത്താ​ൻ ക​ടു​ത്ത മ​ൽ​സ​ര​ങ്ങ​ൾ പി​ന്നി​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ​ത്തി​നാ​യി പ​ര​മാ​വ​ധി ശ്ര​മി​ച്ച​താ​യും ​തു​ട​ർ​ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഫൈ​ന​ലി​ലെ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും ടീം ​അം​ഗം അ​ബ്ദു​ല്ല ഹു​സൈ​ൻ പ​റ​ഞ്ഞു. ഫൈ​ന​ലി​ന് തൊ​ട്ടു​മു​ന്നി​ലെ ദി​വ​സം കു​വൈ​ത്ത് എ​സ്‌.​സി ബ​ഹ്‌​റൈ​നി​ലെ ദാ​ർ കു​ലൈ​ബി​നെ​തി​രെ അ​ഞ്ചു സെ​റ്റു​ക​ളും ജോ​ർ​ഡ​നി​ലെ ഹു​സൈ​ൻ യൂ​ത്ത് ക്ല​ബി​നെ​തി​രാ​യ മ​റ്റൊ​രു അ​ഞ്ചു സെ​റ്റു​ക​ളും ക​ളി​ച്ചി​രു​ന്നു. 

Tags:    
News Summary - West Asian volleyball; Kuwait S. C Runners-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.