പശ്ചിമേഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുവൈത്ത് ടീമിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range പശ്ചിമേഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്; കുവൈത്തിന് നാലു സ്വർണം
കുവൈത്ത് സിറ്റി: ജോർഡനിൽ സമാപിച്ച പശ്ചിമേഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ നാലു സ്വർണം ഉൾപ്പെടെ കുവൈത്തിന് 20 മെഡൽ.
ഉമർ അൽ ബസ്തകി രണ്ടു സ്വർണമെഡൽ കരസ്ഥമാക്കി. മുഹമ്മദ് അൽ റൂമിയും മൂസ അൽ മുതൈരിയും ഓരോ സ്വർണം നേടി.
മെഡൽ നേടിയ താരങ്ങളെ കുവൈത്ത് കരാട്ടേ ഫെഡറേഷൻ പ്രസിഡന്റ് ഫയസ് അൽ ദൈഹാനി അഭിനന്ദിച്ചു. ഈ മാസം അവസാനം ചൈനയിൽ നടക്കുന്ന ഏഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിന് ടീം പൂർണസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.