അബ്ബാസിയ: വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ആറിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിനടുത്തുള്ള പാകിസ്താൻ ഓക്സ്ഫഡ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ‘കാലം തേടുന്ന പെൺകരുത്ത്’ തലക്കെട്ടില്‍ സംഘടിപ്പിച്ച കാമ്പയിനിെൻറ ഭാഗമായി വൈകീട്ട് 2.30 മുതല്‍ പ്രസംഗം, ചിത്രരചന, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറും. വെൽഫെയർ നോർക്ക ഹെൽപ് സെൻററുകൾ വഴി നോർക്ക കാർഡിന് അപേക്ഷ നൽകിയവർക്കുള്ള കാർഡ് വിതരണം നാലുമണി മുതല്‍ ആറുമണി വരെ നടക്കും. കാമ്പയിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവുമുണ്ടാകും. കുവൈത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും വാഹനസൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് 97387467, 50862686 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.