കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരീപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മുഖ്യധാരയിൽ ഏറ്റവും കൂടതൽ ഇടപെടലുകൾ നടത്തുകയും അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്ന വെൽഫെയർ പാർട്ടി കേരളത്തിലെ ജനകീയ പ്രതിപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. അവകാശ സമരങ്ങൾ വിജയത്തിലെത്തിക്കും വരെ കൂടെ നിൽക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ മുഖ്യധാര കക്ഷികൾ പാർട്ടിയുടെയും അണികളുടെയും ക്ഷേമം എന്ന ലക്ഷ്യത്തിലേക്ക് ചുരുങ്ങിയപ്പോൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിയാണ് വെൽഫെയർ പാർട്ടി നിലയുറപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഏഴു വർഷമായി കുവൈത്ത് പ്രവാസികൾക്കിടയിൽ ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങളുമായി വ്യവസ്ഥാപിതമായി വെൽഫെയർ കേരള കുവൈത്ത് പ്രവർത്തിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി അൻവർ ഷാജി സ്വാഗതം പറഞ്ഞു. പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റിയുടെ പുതിയ സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാന്‍ പരിപാടിയിൽ സ്വീകരണം നൽകി. ഇന്ത്യയിൽ പോരാടുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ചു.വാളയാറിലും പാലത്തായിയിലും പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ നീതിക്കായുള്ള പോരാട്ടത്തിൽ ഇന്ന് തെരുവിലാണെന്നും പീഡിത ജനവിഭാഗങ്ങൾക്ക് നീതി കിട്ടും വരെ ഫ്രറ്റേണിറ്റി അവർക്കൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അൻവർ സഈദ് സംസാരിച്ചു.
ഒാൺലൈൻ പരിപാടിയിൽ ജസീൽ ചെങ്ങളാൻ പ്രോഗ്രാം കൺവീനറും റഫീഖ് ബാബു മോഡറേറ്ററുമായിരുന്നു. ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.