വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്സ് സ​മ്മി​റ്റ് 

വെൽഫെയർ കേരള കുവൈത്ത് ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾക്ക് ദ്വിദിന 'ലീഡേഴ്സ് സമ്മിറ്റ്' നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു.

വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ച സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. യു.എ.ഇയിൽനിന്ന് പ്രമുഖ ട്രെയിനർ ജംഷീദ് ഹംസ നേതൃപരിശീലന സെഷൻ അവതരിപ്പിച്ചു.

അംഗങ്ങളുടെ ക്ഷേമം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന വെൽഫെയർ കേരള മെംബേഴ്സ് വെൽഫെയർ പദ്ധതിയുടെയും സമ്പാദ്യശീലം ഉറപ്പുവരുത്തുന്ന സഞ്ചയിക പദ്ധതിയുടെയും പ്രഖ്യാപനം പ്രസിഡന്റ് അൻവർ സയീദ് നിർവഹിച്ചു. വിവിധ സെഷനുകളിലായി ഗിരീഷ് വയനാട്, റഫീഖ് ബാബു, ഷൗക്കത്ത് വളാഞ്ചേരി, വഹീദ ഫൈസൽ, വിഷ്ണു നടേശ്, റസീന മുഹ്‍യിദ്ദീൻ, അനിയൻകുഞ്ഞ്, ഖലീലുറഹ്മാൻ, അൻവർ ഷാജി, ലായിക്ക് അഹമ്മദ്, ശഫീർ അബൂബക്കർ, എം.എം. നൗഫൽ, സിറാജ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകൾക്ക് അബ്ദുൽ വാഹിദ്, ശഫീർ, സിമി അക്ബർ എന്നിവർ നേതൃത്വം നൽകി.

വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, മേഖല, ജില്ല, യൂനിറ്റ് നേതാക്കൾ എന്നിവരാണ് രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്.അംഗങ്ങളുടെ കലാവൈജ്ഞാനിക സെഷനുകളും അരങ്ങേറി. പ്രോഗ്രാം കൺവീനർ നയീം നന്ദി പറഞ്ഞു.

Tags:    
News Summary - Welfare Kerala Kuwait Leaders Summit was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.