വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ല​ത്തെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

വെൽഫെയർ കേരള കുവൈത്ത് പൊതുസമ്മേളനം ഇന്ന്

കുവൈത്ത് സിറ്റി: പ്രവാസഭൂമികയിൽ ക്രിയാത്മക ജനസേവന ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വെൽഫെയർ കേരള കുവൈത്ത് പുതിയ മാറ്റങ്ങളോടെ പത്താം വർഷത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നിർവഹിക്കും.

വൈകീട്ട് ആറിനാണ് പരിപാടി. വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിക്കും. പ്രവാസി കലാകാരന്മാർ അണിനിരക്കുന്ന സർഗസന്ധ്യയും ഒരുക്കിയിട്ടുണ്ട്.

കുവൈത്തിലെത്തിയ ഹമീദ് വാണിയമ്പലത്തിന് വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി. 

Tags:    
News Summary - Welfare Kerala Kuwait General Conference today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.