വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം
കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു. 'അടര്‍ക്കളം' എന്ന പേരില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ചുള്ള ഭരണമാണ് കേരളത്തിലേതെന്നും ഭൂരഹിതരില്ലാത്ത സാമൂഹിക നീതിയിലധിഷ്ഠിതമായ കേരളമാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിഭാവനം ചെയ്യുന്നതെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് വര്‍ക്കിങ് കമ്മിറ്റി അംഗം പി.ടി.പി. ആയിഷ പറഞ്ഞു. ഇടതു സര്‍ക്കാറിെൻറ ജനക്ഷേമപ്രവര്‍ത്തനങ്ങൾ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തുമെന്നും ഐ.എം.സി.സി ജി.സി.സി ചെയര്മാൻ സത്താര്‍ കുന്നില്‍ പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തും പിന്‍വാതില്‍ നിയമനവും ആഴക്കടല്‍ മത്സ്യബന്ധന കരാറും വിശ്വാസികളെ മുറിവേല്‍പ്പിച്ചതും സർക്കാറിനെ വീഴ്ത്തുമെന്ന് ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജോയ് ജോണ്‍ തുരുത്തിക്കര ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിെൻറ പ്രവാസി സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന സമീപനം ആന്തൂരിലെ സാജെൻറയും സുഗതെൻറയും സംഭവത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത പറഞ്ഞു.
പ്രവാസി വോട്ടവകാശത്തിനായി ഒന്നിച്ചുനില്‍ക്കണമെന്ന് ഒ.എന്‍.സി.പി ദേശീയ പ്രസിഡൻറ് ബാബു ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. കേരളത്തില്‍ യഥാര്‍ഥ പ്രതിപക്ഷത്തിെൻറ റോള്‍ നിര്‍വഹിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയായിരുന്നുവെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡൻറ് അനിയന്‍കുഞ്ഞ് അവകാശപ്പെട്ടു. ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും സംഘ്പരിവാറിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്നും ഗിമ്മിക്കുകള്‍ കാണിച്ചു ജനങ്ങളെ കബളിപ്പിക്കാനാണ് സംസ്ഥാന സർക്കാറിെൻറ ശ്രമമെന്നും അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് അന്‍വര്‍ സഈദ് പറഞ്ഞു. റഫീഖ് ബാബു അവതാരകനായി. ജനറല്‍ സെക്രട്ടറി ഗിരീഷ് വയനാട് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വിനോദ് പെരേര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.