Posted On
date_range Updated On
date_range വന്ദേ ഭാരത് ട്രെയിൻ സ്വാഗതംചെയ്തു
കുവൈത്ത് സിറ്റി: വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ച കേന്ദ്ര ഗവൺമെന്റിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള പ്രവാസി കോൺഗ്രസ് കുവൈത്ത് അറിയിച്ചു.
പ്രവാസികൾ കുറഞ്ഞ സമയങ്ങളിൽ നാട്ടിൽ എത്തുമ്പോൾ കൂടുതൽ സമയവും യാത്രചെയ്താണ് തീരുന്നത്. അതിന് കുറച്ചെങ്കിലും സഹായമാണ് ഈ തീരുമാനമെന്ന് കമ്മിറ്റി വിലയിരുത്തി. പ്രസിഡന്റ് ഷൈറ്റസ് തോമസ് അധ്യക്ഷത വഹിച്ചു. അനിൽ തയ്യിൽ, മാർട്ടിൻ മാത്യു, സോജൻ തട്ടാരുമറ്റം, റോയ് ആൻഡ്രൂസ്, ഫിറോസ് മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.