Posted On
date_range Updated On
date_range വാരാന്ത്യത്തിൽ രാജ്യത്ത് ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പ്
കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് ചൂടുകൂടുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യം കനത്ത ചൂടുള്ള കാലാവസ്ഥയെ നേരിടാനൊരുങ്ങുകയാണ്, പകൽ 47 മുതൽ 49 ഡിഗ്രീസെൽഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അസീസ് അൽ ഖരാവി പറഞ്ഞു.
പകലിലെ ചൂട് രാത്രിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, കാലാനുസൃതമായി ഇന്ത്യൻ മേഖലകളിലുണ്ടാകുന്ന മർദം വടക്ക് പടിഞ്ഞാറൻ മേഖലകളിലേക്ക് വിന്യസിക്കുകയും അത് മരുഭൂ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുന്നതിനാൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.