അലോമ ഡി അൽമേഡ, ജീന റോസ് ജോൺ, ടോംസി എ ജോണി, ടിന്റു ബിജു

വയനാട് അസോസിയേഷൻ വനിതാവേദി ക്വിസ് മത്സരം

കുവൈത്ത് സിറ്റി: വയനാട് ജില്ലാ അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. അസോസിയേഷനിലെ നിരവധി വനിതാ അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ അലോമ ഡി അൽമേഡ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജീന റോസ് ജോൺ, ടോംസി എ ജോണി എന്നിവർ രണ്ടാം സ്ഥാനവും, ടിന്റു ബിജു മൂന്നാം സ്ഥാനവും നേടി.

വനിതാവേദി കൺവീനർ ജെസ്‌ന മൻസൂർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ കമ്മിറ്റി അംഗങ്ങളായ റഹീല, ഫാത്തിമ, ലിഷ സുനിൽ, സായി, ശാരി രാജേഷ് എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികളെ അസോസിയേഷൻ പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എബി ജോയി, ട്രഷറർ ഷിബു സി മാത്യു എന്നിവർ അഭിനന്ദിച്ചു.

Tags:    
News Summary - Wayanad Association Women's Forum Quiz Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.