ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി വിജയാഘോഷം

കുവൈത്ത് സിറ്റി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ് സ്വാഗതം പറഞ്ഞു.

കൊല്ലം ജില്ലയിൽ ശ്രദ്ധേയമായ വിജയമാണ് യു.ഡി.എഫ് നേടിയതെന്ന് കൊല്ലം ജില്ലയുടെ ചുമതലയുള്ള ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ അഭിപ്രായപ്പെട്ടു. യു.ഡിഎ.ഫിലെ എല്ലാ ഘടക കക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അനി കെ ജോൺ, ജോയ് കരവാളൂർ, ജില്ല ട്രഷറർ ദിലീഷ് ജഗന്നാഥ്, ജില്ല വൈസ് പ്രസിഡന്റ് മാത്യു തോമസ്, സൈമൺ ബേബി, ജില്ല സെക്രട്ടറിമാരായ ബോണി സാം മാത്യു , വർഗീസ് ഐസക് എന്നിവർ ആശംസകൾ നേർന്നു. സ്പോർട്സ് സെക്രട്ടറി ജിബിൻ ലൂക്കോസ് നന്ദി പറഞ്ഞു.

Tags:    
News Summary - OICC Kollam District Committee Victory CelebrationOICC Kollam District Committee Victory Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.