കുവൈത്തിനെതിരായ ഡ്രോൺ ആക്രമണത്തിൽ അപലപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിനെയും യു.എ.ഇയെയും ലക്ഷ്യമിട്ട് ഞായറാഴ്ച ഉണ്ടായ ആക്രമണങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ (യു.എൻ) ചാർട്ടറിന്റെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. ു.എ.ഇയും കുവൈത്തും അവരുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികളിലും ജി.സി.സി അംഗരാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ജാസിം അൽ ബുദൈവി വ്യക്തമാക്കി.

കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. ഈ ഹീനമായ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനവും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും എമിറാത്തി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

കുവൈത്തിനെതിരായ ഡ്രോൺ ആക്രമണത്തെ ഫലസ്തീൻ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത എന്നിവക്കെതിരായ അസ്വീകാര്യമായ ആക്രമണമാണെന്നും വിശേഷിപ്പിച്ചു. കുവൈത്തിനോടുള്ള ഫലസ്തീന്റെ പൂർണ ഐക്യദാർഢ്യവും, പൗരന്മാരുടെയും താമസക്കാരുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അറബ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം ആക്രമണങ്ങളെയും, നടപടികളെയും, പദ്ധതികളെയും നിരസിക്കുന്നതായും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു.

Tags:    
News Summary - Condemned the drone attack against Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.