കുവൈത്ത് ജെറ്റ് സ്കീ ടീം
കുവൈത്ത് സിറ്റി: ഫ്രഞ്ച് നഗരമായ വിച്ചിയിൽ നടന്ന വാട്ടർജെറ്റ് വേൾഡ് സീരീസ്- 2023 റൗണ്ട് ടു റേസിൽ കുവൈത്ത് ജെറ്റ് സ്കീ റേസർമാർക്ക് പ്രോ റൺ ജി.പി വിഭാഗത്തിൽ മികച്ച നേട്ടം. കുവൈത്ത് റേസർ മുഹമ്മദ് ബുറാബിയ പ്രോ റൺ ജി.പി വിഭാഗത്തിൽ ഒന്നാമതെത്തി. സഹതാരം മുഹമ്മദ് അൽ ബാസ് അതേ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി. റേസർ ഫഹദ് അൽ റയീസ് നോവീസ് റൺ സ്റ്റോക്ക് വിഭാഗത്തിൽ മൂന്നാം സ്ഥാനത്തുമെത്തി.
കുവൈത്ത് യുവാക്കളുടെ അന്താരാഷ്ട്ര സ്പോർട്സ് ഇനങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ നേടാനുള്ള കഴിവ് ഈ ഫലങ്ങൾ തെളിയിക്കുന്നതായി മുഹമ്മദ് ബുറാബിയ പറഞ്ഞു. കുവൈത്ത് താരങ്ങൾ തുടർന്നും വിജയങ്ങൾ നേടുമെന്നും രാജ്യത്തിന്റെ പതാക ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.