Posted On
date_range Updated On
date_range ഇന്ന് ജലവിതരണം മുടങ്ങും
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണിയെത്തുടര്‍ന്ന് നാല് മേഖലകളിൽ വെള്ളിയാഴ്ച ജലവിതരണം മുടങ്ങും. ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം.
രാത്രി എട്ട് മണി മുതൽ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു. അൽഗൗസ് സ്ട്രീറ്റിൽ നടക്കുന്ന അറ്റകുറ്റപ്പണി എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസ്സം കണക്കിലെടുത്ത് മുന്നൊരുക്കൾ നടത്താനും ഈ സമയങ്ങളില്‍ ജല ഉപഭോഗം പരമാവധി കുറക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.