വാഹനങ്ങളിലെ സ്റ്റിക്കറുകളിൽ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകളും എഴുത്തുകളും പതിക്കുന്നതിനെതിരെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ്. അനുമതിയില്ലാതെ വാഹന ബോഡിയിൽ മുദ്രാവാക്യങ്ങളോ മറ്റ് അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് പിഴയും വാഹന പിടിച്ചെടുക്കൽ നടപടികളും നേരിടേണ്ടിവരും. റോഡ് സുരക്ഷയും പൊതു ക്രമവും നിലനിർത്താൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങുകൾ പോലുള്ള പരിപാടികളിൽ ഇത്തരം രീതികൾ കണ്ടുവരാറുണ്ട്.

ഇവ തടയുന്നതിന്റെ ഭാഗമായി കൂടിയാണ് നോട്ടീസ്. വാഹനങ്ങളിലെ ഇത്തരം പരിഷ്കാരങ്ങൾ ഗതാഗത നിയന്ത്രണങ്ങൾ ലംഘിക്കുന്നതാണെന്നും പിഴ, വാഹനം കണ്ടുകെട്ടൽ അല്ലെങ്കിൽ തടവ് എന്നിവക്ക് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Warning stickers on vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.