കുവൈത്ത് സിറ്റി: അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട സൈക്കോ ആക്ടിവ് പദാർഥമായ ഗാമ ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് (ജി.എച്ച്.ബി) ഉപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ശസ്ത്രക്രിയക്ക് മുമ്പ് മയക്കത്തിനായി ആശുപത്രികളിൽ ഉപയോഗിക്കുന്നതാണ് ജി.എച്ച്.ബി. എന്നാൽ, ലഹരിക്കായും ഇവ ചിലർ ഉപയോഗിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
നിറമില്ലാത്തതും മണമില്ലാത്തതുമായ ദ്രവീകൃത പദാർഥമാണ് ജി.എച്ച്.ബി മറ്റ് ചേരുവകളുമായി കലർത്തുമ്പോൾ സൈക്കോ ആക്ടിവ് മരുന്നായി ഉപയോഗിക്കാം. 1987ലെ നിയമം 48 പ്രകാരം ഇത് നിയമവിരുദ്ധമാണ്. അമേരിക്കൻ എഫ്.ഡി.എയും യു.എൻ ഏജൻസികളും ജി.എച്ച്.ബിക്കെതിരെ മുന്നറിയിപ്പ് നൽകുകയും ലോകമെമ്പാടും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജി.എച്ച്.ബിക്കെതിരെ ജാഗ്രത പാലിക്കാനും രാജ്യത്ത് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.