കുവൈത്ത് സിറ്റി: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. ഇടതുപക്ഷം സ്വീകരിച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള വ്യക്തമായ മറുപടിയാണിത്.
സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കുന്ന രീതിയിൽ, മുഖ്യമന്ത്രി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചേർന്ന് നടത്തിയ രാഷ്ട്രീയനീക്കങ്ങൾ സമൂഹത്തിൽ വലിയ ചേരിതിരിവിന് വഴിവെച്ചിരുന്നു.
ഈ വർഗീയ കൂട്ടുകെട്ടിനെതിരെ മതേതര ജനാധിപത്യസമൂഹം പ്രതികരിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം. ഭരണകൂടം വർഗീയതക്ക് വളമിടുന്ന സമീപനം സ്വീകരിക്കുമ്പോൾ അതിനെതിരെ ജനകീയ പ്രതിരോധം അനിവാര്യമായിരുന്നെന്നും പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
സാമൂഹിക മാറ്റത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയത്തിന് ഈ ജനവിധി കൂടുതൽ കരുത്ത് നൽകും. വിജയിച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ തങ്ങളുടെ പ്രാദേശിക ഭരണകൂടങ്ങളിൽ സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം, അഴിമതിരഹിതവും സുതാര്യവുമായ ഭരണം എന്നിവ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.