യു​ദ്ധ​ന​ഷ്​​ട​പ​രി​ഹാ​രം: ഇ​റാ​ഖി​ൽ​നി​ന്ന്​ ഇ​തു​വ​രെ 49.5 ശ​ത​കോ​ടി ദീ​നാ​ർ കൈ​പ്പ​റ്റി

കു​വൈ​ത്ത് സി​റ്റി: 1990ലെ ​അ​ധി​നി​വേ​ശം മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ക്ക്​​ പ​രി​ഹാ​ര​മാ​യി ഇ​റാ​ഖ് ഇ​തു​വ​രെ കു​വൈ​ത്തി​ന്​ 49.5 ശ​ത​കോ​ടി ദീ​നാ​ർ ന​ൽ​കി. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ന​ഷ്​​ട​പ​രി​ഹാ​ര ക​മീ​ഷ​ന്‍ ആ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കി​യ​ത്. 2.5 ശ​ത​കോ​ടി ഡോ​ള​ര്‍ കൂ​ടി ന​ല്‍കാ​നു​ണ്ടെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു. ബാ​ക്കി തു​ക ഒ​രു വ​ർ​ഷ​ത്തി​ന​കം ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 1990ലെ ​അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍ന്ന്​ കു​വൈ​ത്തി​നു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക്​ പ​ക​ര​മാ​യാ​ണ് യു.​എ​ൻ കോ​മ്പ​ൻ​സേ​ഷ​ൻ ക​മീ​ഷ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​റാ​ഖ് കു​വൈ​ത്തി​ന് പ​ണം ന​ൽ​കു​ന്ന​ത്.

52.4 കോ​ടി ഡോ​ള​ര്‍ ആ​ണ് ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച മൊ​ത്തം ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക. അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യം ഇ​റാ​ഖ് സേ​ന​യെ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്താ​ക്കി​യ 1991ലാ​ണ് ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ന​ഷ്​​ട​പ​രി​ഹാ​ര ക​മീ​ഷ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച​ത്.ഇ​റാ​ഖ് കു​വൈ​ത്തി​നു​മേ​ല്‍ ന​ട​ത്തി​യ അ​ധി​നി​വേ​ശം മൂ​ലം ന​ഷ്​​ട​ങ്ങ​ള്‍ നേ​രി​ട്ട വ്യ​ക്തി​ക​ള്‍, ക​മ്പ​നി​ക​ള്‍, സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍, മ​റ്റു സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ക്കാ​ണ് ക​മീ​ഷ​ൻ​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്.

ര​ണ്ടു ദ​ശ​ക​ത്തോ​ള​മാ​യി രാ​ജ്യ​ത്തെ എ​ണ്ണ​വ​രു​മാ​ന​ത്തി​െൻറ അ​ഞ്ചു ശ​ത​മാ​നം നീ​ക്കി വെ​ച്ചാ​ണ് ഇ​റാ​ഖ്​ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കി വ​രു​ന്ന​ത്. ക്രൂ​ഡോ​യി​ൽ വി​ല​ത്ത​ക​ർ​ച്ച​യും ഐ.​എ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ഘ​ട​ന​യെ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 2014 മു​ത​ൽ യു​ദ്ധ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​ത് ഇ​റാ​ഖ് നി​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ 2018 ഏ​പ്രി​ലി​ലാ​ണ്​ വീ​ണ്ടും ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.