ലാൻഡ് ഷിപ്പ്മെന്റുകൾക്ക് പ്രീ-ക്ലിയറൻസ് സംവിധാനം

കുവൈത്ത് സിറ്റി: ലാൻഡ് ഷിപ്പ്മെന്റുകൾക്കായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഇലക്ട്രോണിക് പ്രീ-ക്ലിയറൻസ് സംവിധാനം ആരംഭിച്ചു. കസ്റ്റംസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും വ്യാപാരം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. കയറ്റുമതി എത്തുന്നതിനു മുമ്പ് ഇറക്കുമതിക്കാർക്ക് കസ്റ്റംസ് ഡിക്ലറേഷനുകളും ആവശ്യമായ രേഖകളും സമർപ്പിക്കാൻ ഈ പുതിയ സംവിധാനം വഴി കഴിയും. ഇത് സുഗമവും വേഗത്തിലുള്ളതുമായ ഇടപാടുകൾ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

സാധനങ്ങൾ വേഗത്തിൽ പുറത്തിറക്കൽ, അതിർത്തികളിൽ ട്രക്കുകൾക്കായുള്ള കാത്തിരിപ്പ് സമയം കുറക്കൽ, സുഗമമായ ചരക്ക് വ്യാപാര പ്രവാഹം, കസ്റ്റംസ് നടപടിക്രമങ്ങളുടെ ഡിജിറ്റലൈസേഷനുള്ള പിന്തുണ എന്നിവ ഈ സേവനത്തിന്റെ പ്രധാന നേട്ടമാണെന്നും എന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

Tags:    
News Summary - Pre-clearance system for land shipments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.