നിതിൻ രാജ്
Posted On
date_range Updated On
date_range വഫ്ര അപകടം: നിതിൻ രാജിന്റെ മൃതദേഹം നാളെ രാത്രി നാട്ടിലയക്കും
കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്രയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം കോട്ടുകാൽ പുന്നകുളം സ്വദേശി വേലയുധ സദനത്തിൽ നിതിൻ രാജിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ കൊണ്ടുപോകുമെന്ന് ഒ.ഐ.സി.സി കെയർ ടീം അറിയിച്ചു.
രാത്രി 10.20നുള്ള കുവൈത്ത് എയർവേസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് നാട്ടിലെത്തുമ്പോൾ സ്വീകരിച്ച് വീട്ടിൽ എത്തിക്കാൻ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഒ.ഐ.സി.സി കെയർ ടീം അറിയിച്ചു. കോവളം എം.എൽ.എ എം.വിൻസെന്റിന്റെ നിർദേശ പ്രകാരമാണ് ഒ.ഐ.സി.സി കെയർ ടീം നടപടികൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.