കു​വൈ​ത്തി​ൽ നി​ന്ന് എ​ത്തി​യ​വ​രെ കോഴിക്കോട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

വോ​ട്ട് വി​മാ​ന​ത്തി​ന് സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ടെ​ത്തി​യ​വ​രെ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ്, യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു. കെ.​എം.​സി.​സി. ക​ണ്ണൂ​ർ ജി​ല്ല ക​മ്മ​റ്റി കു​വൈ​ത്ത് പ്രൈ​വ​റ്റ് ന​ഴ്സ് കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് വോ​ട്ട് വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷു​ഹൈ​ബ് ചെ​മ്പി​ലോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം കെ.​എം.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി കൊ​ല്ലം, ടി.​ടി. ഷം​സു, ശ​ഹീ​ദ് പാ​ടി​ല്ല​ത്ത്, മു​സ്ത​ഫ സി.​കെ, അ​സീ​സ് ന​ര​ക്കോ​ട്ട് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Vote flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.